ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴശ്ശിരാജാവുമായി ബന്ധപ്പെട്ട ചില ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് ഈ പ്രദേശം. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട പ്രദേശമാണ് കുറ്റ്യാടി. കോഴിക്കോട് ജില്ലയുടെ വടക്കേയറ്റത്തിന്റെ കിഴക്കുഭാഗത്ത് വയനാട് ജില്ലയോട് തൊട്ടുകിടക്കുന്നതാണ് മരുതോങ്കര പഞ്ചായത്ത്. പണ്ടുകാലത്ത് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു. കൃഷികളില്‍ നെല്‍കൃഷിയ്ക്കായിരുന്നു പ്രാധാന്യം. കിഴക്കന്‍ പ്രദേശങ്ങളിലെ കാടു വെട്ടിത്തെളിച്ച്, നെല്‍കൃഷിയും, മുത്താറികൃഷിയും നടത്തിയിരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളായിരുന്നു പ്രധാന കൃഷി. മരുതോങ്കര, കച്ചേരിതാഴ, കാരങ്കോട്ടുതാഴ, വള്ളില്താഴ, മണ്ണൂര്‍, നീറ്റികോട്ട, വട്ടംവയല്‍ മുതലായ സ്ഥലങ്ങളില്‍ ധാരാളം മേനി കൊയ്ത നെല്‍വയലുകളും, പുഴയോര പ്രദേശങ്ങളില്‍ കവുങ്ങിന് തോട്ടങ്ങളുമുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട...
കൂടുതൽ വായിക്കുക