ഭൂപടം
കുത്തനെ ചരിവുള്ള പ്രദേശങ്ങളും മിതമായ ചരിവുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഭൂപ്രകൃതി. പഞ്ചായത്തിന്റെ വടക്കും, കിഴക്കും ഭാഗങ്ങള്‍ കടും പാറകള്‍ നിറഞ്ഞ കുന്നുകളാണ്. ചുരുക്കം ചില സമതല പ്രദേശങ്ങങ്ങള്‍ ഇതില്‍പെടുന്നു. മഴക്കാലത്ത് കഠിനമായ മഴയും അതേതുടര്ന്ന് മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മറ്റുദുരന്തങ്ങളും ഉണ്ടാകുന്നു. മഴയ്ക്ക് ശേഷം അതികഠിനമായ വരള്‍ച്ചയും എല്ലാവര്‍ഷങ്ങളിലും നേരിടേണ്ടിവരുന്നു.മഴ ശക്തമാകുമ്പോള്‍ കടന്തറപുഴ കരകവിഞ്ഞ് ഒഴുകി ആള് നാശവും വന്‍ദുരന്തങ്ങളും ഇടയ്ക്ക് സംഭവിക്കാറുണ്ട്. കുറ്റ്യാടി പുഴയിലെ പ്രളയത്തിന് ഇതു കാരണമാവുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടവുകയും ചെയ്യാറുണ്ട്.
ജാനകിക്കാട് വനം 115 ഹെക്ടര്‍ ഇറിഗേഷന്‍ കനാല്‍ ജാനകിക്കാട് മുതല്‍ കള്ളാട് വരെ ഏകദേശം 10 കി മി ഈ പഞ്ചായത്തില്‍ ഉള്‍പെടുന്നുണ്ട്. ഏകദേശം 10 ഹെക്ടര്‍ വരുന്ന മരുതോങ്കര വയല്‍ പഞ്ചായത്തില്‍ ഉള്‍പെടുന്നു. ഏറ്റവും ഉയര്‍ന്ന പ്രദേശം 197 മീറ്റര്‍ വരുന്നുണ്ട്